'ആർമി'യുടെ കാത്തിരിപ്പിന് വിരാമം, തിരിച്ചുവരവിനൊരുങ്ങി ബിടിഎസ്; ലൈവ് ആൽബം ജൂലായ് 18ന്

ദാറ്റ് വാസ് സ്മൂത്ത് ലൈക്ക് ബട്ടര്‍ ബിടിഎസിന്റെ ഹോം കമിങ്ങിനെ ആര്‍മി വിശേഷിപ്പിച്ചത് ഇങ്ങനെയാണ്. ലോകമെമ്പാടുമുള്ള കെ-പോപ്പ് ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ടു കൊണ്ടാണ് ബിടിഎസ് തങ്ങളുടെ മടങ്ങി വരവ് പ്രഖ്യാപിച്ചത്. ലൈവ് ആല്‍ബമായ പെര്‍മിഷന്‍ ടു ഡാന്‍സ് ഓണ്‍ സ്‌റ്റേജ് ഉടനെ ആരാധകര്‍ക്ക് മുന്നിലേക്കെത്തുമെന്നാണ് ബിടിഎസിന്റെ പ്രഖ്യാപനം. ആല്‍ബത്തിനൊപ്പം തന്നെ ഒരു വേള്‍ഡ് ടൂറും തങ്ങളുടെ പ്ലാനിലുണ്ടെന്ന് ബിടിഎസ് ടീം പറയുന്നു. ആല്‍ബത്തിന്റെ ഭാഗമായുള്ള ഫോട്ടോഷൂട്ടിൻ്റെ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. 22 ലൈവ് ട്രാക്കുകള്‍ ഉള്‍പ്പെടുന്ന ആല്‍ബത്തിന്റെ ഡിജിറ്റല്‍ പതിപ്പും പുറത്തിറങ്ങും. ജൂലായ് 18 ന് വേള്‍ഡ് വൈഡ് റിലീസായി ആല്‍ബമെത്തും. ജൂലായ് 1 മുതല്‍ തന്നെ ആല്‍ബത്തിന്റെ പ്രീ ഓഡറുകള്‍ തുടങ്ങി കഴിഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍.
അംഗങ്ങള്‍ക്ക് നിര്‍ബന്ധിത സൈനികസേവനത്തിനുപോകേണ്ടിവന്നതിനെത്തുടര്‍ന്ന് 2022 മുതലാണ് ബിടിഎസ് സംഗീതപരിപാടികള്‍ നിര്‍ത്തിയത്. കഴിഞ്ഞ ജൂണില്‍ ബിടിഎസ് അംഗങ്ങള്‍ സൈനികസേവനം പൂര്‍ത്തിയാക്കി തിരിച്ചെത്തിയതോടെയാണ് ബാന്‍ഡ് ബാക്ക് ഓണ്‍ ട്രാക്കായി എന്ന സന്തോഷവാര്‍ത്ത ആരാധകരെ തേടിയെത്തിയത്.

2022-ല്‍ പുറത്തിറങ്ങിയ 'പ്രൂഫ്' ആണ് ബിടിഎസിന്റെ അവസാന ഗ്രൂപ്പ് ആല്‍ബം. അക്കൊല്ലം ദക്ഷിണകൊറിയയില്‍ ഏറ്റവും വിറ്റഴിഞ്ഞ ആല്‍ബവും പ്രൂഫ് തന്നെയായിരുന്നു. സൈനികസേനവത്തിനുമുന്‍പായി ദക്ഷിണകൊറിയയുടെ മൊത്തം ജിഡിപിയുടെ 0.2 ശതമാനം വരുമാനമുണ്ടായിരുന്ന ബാന്‍ഡായിരുന്നു ബിടിഎസ്. സ്പോട്ടിഫൈയില്‍ ഏറ്റവും കൂടുതല്‍ സ്ട്രീം ചെയ്യപ്പെട്ടതും ബിൽബോർഡ് ഹിറ്റ് ചാര്‍ട്ടിൽ ഒന്നാമതായെത്തിയതുമായ ആദ്യ കെ-പോപ്പ് ബാന്‍ഡും കൂടിയാണ് ബിടിഎസ്. മാത്രമല്ല ബിടിഎസിൻ്റെ തിരിച്ചു വരവോടെ രാജ്യത്തെ ടൂറിസം വീണ്ടും ഫുൾ ഓൺ ആകുമെന്ന പ്രതീക്ഷയിലാണ് ദക്ഷിണ കൊറിയ.

In Short: After completing military service, BTS has announced their long-awaited comeback with the album Permission to Dance on Stage, releasing worldwide on July 18, along with a global tour.

Content Highlights: BTS returns with album, world tour, post-military