747 ജമ്പോ ജെറ്റ് വിമാനങ്ങളുടെ യുഗം അവസാനിച്ചു; നിർമാണം നിർത്തി ബോയിങ് കമ്പനി
നീണ്ട 53 വര്‍ഷങ്ങള്‍ക്കുശേഷം ലോകോത്തര വിമാന നിര്‍മാതാക്കളായ ബോയിങ് അവരുടെ 747 ജമ്പോ ജെറ്റ് വിമാനങ്ങളുടെ നിര്‍മാണം അവസാനിപ്പിക്കുകയാണ്. ആകാശങ്ങളുടെ റാണി എന്നൊരു വിളിപ്പേര് ഈ വിമാനത്തിനുണ്ട്. ജെറ്റ് യുഗത്തില്‍ വിപ്ലവം സൃഷ്ടിച്ച ബോയിങ്ങിന്റെ 747 ജമ്പോ ജെറ്റ് വിമാനങ്ങളില്‍ അവസാനത്തേത് വാങ്ങിയത് അമേരിക്കന്‍ കാര്‍ഗോ എയര്‍ലൈനായ അറ്റ്‌ലസ് എയറാണ്.