16 വയസ്സിന് താഴെയുള്ളവർക്ക് ഇനി സോഷ്യൽ മീഡിയ ഇല്ല! 'ജനറേഷൻ ആൽഫയെ' രക്ഷിക്കാൻ കടുത്ത നിയമവുമായി ഓസ്‌ട്രേലിയ

ഓസ്‌ട്രേലിയയിൽ 16 വയസ്സിന് താഴെയുള്ള കുട്ടികളുടെ അക്കൗണ്ടുകൾ സോഷ്യൽ മീഡിയയിൽ നിന്ന് നീക്കം ചെയ്തു തുടങ്ങി മെറ്റ. ഇത്തരത്തിൽ ലോകത്തിലെ ആദ്യത്തെ നിരോധനം ഓസ്ട്രേലിയയിൽ പ്രാബല്യത്തിൽ വരുന്നതിന് ഒരാഴ്ച ബാക്കിനിൽക്കെയാണ് മെറ്റ തങ്ങളുടെ പ്ലാറ്റ്‌ഫോമുകളിൽ നിന്ന് കുട്ടികളുടെ അക്കൗണ്ടുകൾ നീക്കം ചെയ്യാൻ തുടങ്ങിയത്. ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക്, ത്രെഡ്‌സ് എന്നീ പ്ലാറ്റ്‌ഫോമുകളിൽ നിന്നാണ് 16 വയസ്സിന് താഴെയുള്ളവരെ ഒഴിവാക്കുന്നത്.

Content Highlights: Meta begins removing social media accounts of children under 16 in Australia, ahead of the country`s pioneering ban. This affects Instagram, Facebook, and Threads.