മൈക്രോപ്ലാസ്റ്റിക് മണ്ണിന്റെ ഘടനയെ സ്വാധീനിക്കുന്നത് എങ്ങനെ എന്നറിയാൻ AI സഹായിക്കുമെന്ന് ഗവേഷകർ
മൈക്രോപ്ലാസ്റ്റിക് മണ്ണിന്റെ ഗുണഗണങ്ങളെ എങ്ങനെ മാറ്റിയെടുക്കുന്നു എന്നറിയാൻ നിർമിത ബുദ്ധിയുടെ സാധ്യതകളെ ഉപയോഗപ്പെടുത്തി കൊറിയ യൂണിവേഴ്സിറ്റിയിലെ ഒരു കൂട്ടം ഗവേഷകർ. മെഷീൻ ലേണിംഗ് അൽഗോരിതങ്ങൾ പ്രോഗ്രം ചെയ്തെടുത്ത് അവ ഉപയോഗിച്ചാണ്. മൈക്രോപ്ലാസ്റ്റിക് മണ്ണിന്റെ ഘടനയെ സ്വാധീനിക്കുന്നത് എങ്ങനെയെന്ന് മനസ്സിലാക്കാൻ സാധിക്കുക. മണ്ണിലടങ്ങിയിട്ടുള്ള മൈക്രോപ്ലാസ്റ്റിക്കിന്റെ വലിപ്പം, ആകൃതി, അളവ് അങ്ങനെ നിരവധിയായ ഘടകങ്ങളാണ് ഘടനാമാറ്റത്തിന് കാരണമാകുന്നത്.