സതീശന് പാർട്ടിയുടെ തുണയുണ്ടോ? ആരാകും പുതിയ KPCC അധ്യക്ഷൻ?

ജനങ്ങളുടെ പൾസറിഞ്ഞ് പാർട്ടിക്ക് തീരുമാനിക്കേണ്ടി വന്ന മുഖ്യമന്ത്രിയാണ് വി.ഡി. സതീശൻ. എന്നാൽ സത്യപ്രതിജ്ഞാ ചടങ്ങ് മുതൽ തന്നെ സതീശൻ സർക്കാരിനെ വിവാദങ്ങൾ പിന്തുടരുകയാണ്. പലപ്പോഴും ഈ വിവാദങ്ങളെ ഒറ്റയ്ക്ക് പ്രതിരോധിക്കേണ്ട അവസ്ഥയിലാണ് മുഖ്യമന്ത്രി. പാർട്ടി സംവിധാനങ്ങളും നേതൃത്വവും ആവശ്യമായ പിന്തുണ സതീശന് നൽകുന്നുണ്ടോ എന്ന ചോദ്യവും ഉയരുന്നു. ഇതിനിടെ പുതിയ കെപിസിസി അധ്യക്ഷനെ കണ്ടെത്താനുള്ള നീക്കങ്ങളും സജീവമാകുകയാണ്. പുതിയ പാർട്ടി നേതൃത്വവും മുഖ്യമന്ത്രി വി.ഡി. സതീശനും തമ്മിലുള്ള ഏകോപനം എങ്ങനെയായിരിക്കും? സർക്കാരിനെയും പാർട്ടിയെയും ഒരേ ദിശയിൽ കൊണ്ടുപോകാൻ പുതിയ നേതൃത്വത്തിന് കഴിയുമോ?

Content Highlights: The challenges facing CM VD Satheesan and the upcoming KPCC leadership transition in 2026