സമയമെടുക്കുന്ന ജോലികൾ എളുപ്പമായി,സുതാര്യത ഉറപ്പാക്കാം; ഇവിഎം ട്രാക്ക് ചെയ്യാൻ സംവിധാനവുമായി വിദ്യാർഥികൾ

തദ്ദേശതിരഞ്ഞെടുപ്പിന് ഉപയോഗിക്കുന്ന ഇലക്ട്രോണിക് വോട്ടിങ് മെഷിനുകളുടെ വിന്യാസത്തിനും അവയുടെ നീക്കം നിരീക്ഷിക്കാനും പ്രത്യേക ട്രാക്കർ സോഫ്റ്റ്‌വെയർ തയാറാക്കി വിദ്യാർഥികൾ. ചെന്നൈ എസ്ആർഎം സർവകലാശാലയിലെ ബിടെക് കംപ്യൂട്ടർ സയൻസ് വിദ്യാർഥികളായ ആഷിൻ സി അനിൽ, ജെസ്വിൻ സൺസി എന്നിവരാണ് ഇവിഎം ഇൻവെന്ററി ആൻഡ് മാനേജ്മെന്റ്റ് സോഫ്റ്റ്‌വേർ വികസിപ്പിച്ചത്. സമയമെടുക്കുന്ന ഒരുപാട് പ്രവർത്തികൾ ഈ സോഫ്റ്റ്വെയറിലൂടെ എളുപ്പത്തിൽ ചെയ്യാനാകും. ഇവിഎമ്മിൻ്റെ സുതാര്യത വർധിപ്പിക്കാനും സോഫ്റ്റ്വെയറിലൂടെ സാധിക്കും. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഇവിഎം കൺസൾട്ടന്റ് എൽ. സൂര്യനാരായണൻ്റെ മേൽനോട്ടത്തിലായിരുന്നു വിദ്യാർഥികൾ സോഫ്റ്റ്വെയർ തയാറാക്കിയത്. നിരവധി പരിശോധനകൾക്കൊടുവിൽ സോഫ്റ്റ്വെയർ ഔദ്യോഗികമായി ലോഞ്ച് ചെയ്തുകഴിഞ്ഞു.

Content Highlights: Chennai SRM University students develop a dedicated software to track, manage and enhance transparency of EVM deployment for local elections.