എക്സിറ്റ് പോൾ ഫലം നിരാശപ്പെടുത്തുന്നത് ഷിബു ബേബി ജോൺ

എക്സിറ്റ് പോൾ ഫലം നിരാശപ്പെടുത്തുന്നതെന്ന് ആർ.എസ്.പി. സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോൺ.  എക്സിറ്റ് പോൾ ഫലം നേരത്തെയും തെറ്റിയിട്ടുണ്ട്, ഇത്തവണയും അങ്ങനെയാവും എന്നാണ് പ്രതീക്ഷ.

കേരളത്തിലെ ഫലം ഉണ്ടാക്കിയത് സമ്മിശ്രവികാരം. ബിജെപി ക്ക് 3 സീറ്റ്‌ വരെ ആകുമെന്നത് ഒരു കാര്യത്തിലും നടപ്പിലാകില്ല. ബിജെപിക്ക് വോട്ട് വർധനവ് എന്നത് ആശ്ചര്യപ്പെടുത്തുന്നതാണ്. ഇത്തവണ വോട്ട് വർധിക്കുന്നുവെങ്കിൽ ചോരുന്നത് ഇടതുപക്ഷത്തിന്റെ വോട്ടാണ്, ഷിബു ബേബി ജോൺ പറഞ്ഞു.

Content Highlights: Shibu Baby John talks about exit poll result