പ്രതീക്ഷിച്ച വിജയം, അഴിമതിക്കെതിരായ ജനങ്ങളുടെ പ്രതിഷേധമാണ് എൽഡിഎഫിൻ്റെ പരാജയം- ഷമ മുഹമ്മദ്

കേരളത്തിൽ ഉടനീളം യുഡിഎഫ് നേടിയ വൻ വിജയം പിണറായി വിജയൻ സർക്കാരിന്റെ അഴിമതിക്കും ഏകാധിപത്യത്തിനുമെതിരായ ജനങ്ങളുടെ ശക്തമായ മറുപടിയാണെന്ന് കോൺഗ്രസ് നേതാവ് ഷമ മുഹമ്മദ്. കഴിഞ്ഞ പത്ത് വർഷമായി കേരളത്തിലോ മുഖ്യമന്ത്രിയുടെ സ്വന്തം ജില്ലയായ കണ്ണൂരിലോ യാതൊരു വികസനവും നടന്നിട്ടില്ല. അഴിമതിയും വിലക്കയറ്റവും തൊഴിലില്ലായ്മയും കൊണ്ട് ജനങ്ങൾ പൊറുതിമുട്ടിയിരിക്കുകയാണ്. ഏത് രാഷ്ട്രീയ പാർട്ടിയിൽ ഉള്ളവരായാലും ഈ ഭരണം അവസാനിക്കണമെന്ന് ജനങ്ങൾ ആഗ്രഹിച്ചിരുന്നു. അതിനാൽ ഈ തിരഞ്ഞെടുപ്പ് ഫലത്തിൽ തനിക്ക് അത്ഭുതമില്ലെന്നും ഷമ മുഹമ്മദ്.

Content Highlights: UDF victory viewed as a mandate against corruption and authoritarianism., Claims of zero development in Kerala and Kannur over the last decade., Rising inflation and unemployment cited as primary drivers for voter dissatisfaction., Election result reflects a cross-party desire for political change in Kerala.