പിഷാരടി എന്ന നല്ല മനുഷ്യനിൽ വിശ്വാസം ഉണ്ട്; പാലക്കാട് പറയുന്നു
കോമാളി വേഷം കെട്ടുന്നവരെ സ്ഥാനാർഥിയാക്കിയിട്ട് എന്തുകാര്യമെന്ന മുൻ മന്ത്രിയും സിപിഎം നേതാവുമായ തോമസ് ഐസക്കിന്റെ വിവാദ പരാമർശത്തിന് മറുപടിയാണ് പന്ത്രണ്ടായിരത്തിലധികം വോട്ടുകൾക്ക് പാലക്കാട് നിന്ന് രമേഷ് പിഷാരടി നേടിയെടുത്ത മിന്നുന്ന വിജയം. വെള്ളിത്തിരയിലും മിനിസ്ക്രീനിലും ഉണ്ടാക്കിയെടുത്ത ഇമേജ് പാലക്കാടുള്ള വോട്ടർമാർക്ക് ഇടയിൽ സ്വാധീനം ആക്കി മാറ്റാൻ രമേശ് പിഷാരടിക്ക് സാധിച്ചിട്ടുണ്ട്. എങ്കിലും ജനപ്രതിനിധിയായി പിഷാരടി എത്തുമ്പോൾ പാലക്കാടൻ ജനത പ്രതീക്ഷിക്കുന്നതും ഏറെയാണ്.
Content Highlights: Ramesh Pisharody won the Palakkad election with over 12,000 votes. Victory serves as a direct response to Thomas Isaac's controversial remarks. Successful transition from entertainment industry image to political leadership. High public expectations from the newly elected representative.