‘18 ദിവസമാണ് അവൻ ജോലിചെയ്തത്, 20 വർഷം ജയിലിൽ’: റഹീം മടങ്ങിയെത്തിയ ആശ്വാസത്തിൽ ഉമ്മ
ഇരുപത് വർഷത്തെ ജയിൽ ജീവിതത്തിന് ശേഷം പുനർജന്മം ലഭിച്ചിരിക്കുകയാണ് കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്ദുൾ റഹീമിന്. 24 വയസ്സിൽ ജോലിക്കായി പോയ മകൻ രണ്ട് പതിറ്റാണ്ടിന് ശേഷം മടങ്ങി എത്തിയതിന്റെ ആശ്വാസത്തിലാണ് ഉമ്മ.
'ഏറെ പ്രതീക്ഷയോടെ 24 വയസ്സിലായിരുന്നു എന്റെ മകൻ ഗൾഫിലേക്ക് ആദ്യമായി പോയത്. പക്ഷേ 18 ദിവസമേ അവന് ഗൾഫ് കാണാൻ കഴിഞ്ഞുള്ളൂ. ബാക്കി ഇക്കാലമത്രയും 20 വർഷത്തോളം ജയിലിലായിരുന്നു. അറിയാതെ ചെയ്തുപോയ ഒരു തെറ്റാണ്. അതിന് എന്റെ മകൻ.അനുഭവിക്കാത്ത ദുരിതമില്ല ഇനി അവനെ എവിടേക്കും വിടില്ല. നല്ലൊരു പെൺകുട്ടിയെ കണ്ടെത്തി വിവാഹം കഴിപ്പിക്കണം'-റഹീമിന്റെ ഉമ്മ പറഞ്ഞു
Content Highlights: Rahim returned home after spending 20 years in a Gulf prison., He was arrested 18 days after his first arrival in the Gulf., His mother expresses deep relief and plans to arrange his marriage., The family seeks to move past the trauma of his long incarceration.