ഉരുളിൽ ഒറ്റപ്പെടുന്ന നെല്ലിയാമ്പതി, പരിഹാരം തേടി പ്രദേശവാസികൾ | Nelliyampathy Landslide

വിനോദസഞ്ചാര കേന്ദ്രമെന്ന നിലയിലാണ് പാലക്കാട്ടെ നെല്ലിയാമ്പതിയെ നാമറിയുന്നത്. തോട്ടം മേഖല കൂടിയായ ഇവിടെ നാലായിരത്തിലേറെ പേർ അ‌ധിവസിക്കുന്നുണ്ട്. ജൂലൈ 30ന് കനത്ത മഴയിൽ പോത്തുണ്ടിയിൽനിന്ന് നെല്ലിയാമ്പതിയിലേക്കുള്ള ചുരംപാതയിൽ ഇരുപതിലേറെ ഇടങ്ങളിലാണ് മണ്ണിടിച്ചിലുണ്ടായത്. ഉരുൾപൊട്ടലിൽ എത്തിയ  ഭീമൻ പാറകൾ വഴി പൂർണമായും തടസ്സപ്പെടുത്തി. നെല്ലിയാമ്പതി ഒറ്റപ്പെട്ടു.

ഭക്ഷണസാധനങ്ങൾ ഉൾപ്പെടെയുള്ള നിത്യോപയോഗ സാധനങ്ങൾ നെല്ലിയാമ്പതിയിലേക്ക് എത്തിക്കുന്നത് താഴെ നിന്നാണ്. കൂടുതൽ ദിവസങ്ങൾ ഗതാഗതം ഇല്ലാതായാൽ ഇവ തീർന്നു തുടങ്ങും. ഇത്തവണ ആറു ദിവസത്തോളമാണ് ഗതാഗതം തടസ്സപ്പെട്ടത്. വയോധികരും ഗർഭിണികളും ഉൾപ്പെടെയുള്ളവരുടെ ആരോഗ്യപരിപാലനവും തൃശങ്കുവിലായി. നെല്ലിയാമ്പതി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടർമാർ ഉൾപ്പെടുന്ന മെഡിക്കൽ സംഘം ദുർഘടമായ പാതയിലൂടെ 10 കിലോമീറ്ററോളം നടന്നുവന്നാണ് പ്രശ്നം താൽക്കാലികമായെങ്കിലും പരിഹരിച്ചത്.

എന്താണ് നെല്ലിയാമ്പതിയുടെ ഇപ്പോഴത്തെ അ‌വസ്ഥ? ഇനിയും ഉരുൾപൊട്ടാനുള്ള സാധ്യതകൾ എത്രമാത്രമുണ്ട്? പരിഹാരമെന്ത്? മാതൃഭൂമി ഡോട്ട് കോം സംഘം തയ്യാറാക്കിയ റിപ്പോർട്ട്.

Content Highlights: nelliyampathy landslide and issues