ജി-20 ഉച്ചകോടി ഉദ്യോഗസ്ഥ സംഗമത്തിന് വേദിയായി കുമരകം
ഇന്ത്യയുടെ ഗ്രാമ മുഖമായി മാറുകയാണ് കുമരകം. ജി-20 ഉച്ചകോടി ഉദ്യോഗസ്ഥ സംഗമത്തിനായി കുമരകം അതിവേഗം മുഖം മിനുക്കുന്നു. കെ ടി ഡി സിയുടെ ഉടമസ്ഥതയിലുള്ള കുമരകം വാട്ടർ സ്കേപ്പ് റിസോർട്ടാണ് മുഖ്യവേദി.
മുളകളും മറ്റും ഉപയോഗിച്ച് പരിസ്ഥിതി സൗഹൃദ നിർമ്മാണമാണ് വേദികളിലെ മുഖ്യ ആകർഷണം. ഇന്ത്യയിലെ ഗ്രാമങ്ങൾ മാലിന്യമുക്തവും സൗകര്യങ്ങൾ നിറഞ്ഞതാണെന്നും ലോകത്തെ അറിയിക്കുക എന്നതാണ് കുമരകം തിരഞ്ഞെടുത്തതിലൂടെ ഉദ്ദേശിച്ചതെന്ന് സംഘാടകർ പറയുന്നു. ഇന്ത്യയുടെ മുൻ പ്രധാനമന്ത്രിയായിരുന്ന എ .ബി വാജ്പേയ്, ചാൾസ് രാജകുമാരൻ തുടങ്ങിയവർ ഇവിടെയെത്തി താമസിച്ചത് കുമരകത്തിന്റെ പ്രശസ്തി ലോകമെന്നും എത്താൻ സഹായിച്ചു.