ജുജു എക്‌സ്പ്രസ്; ആദ്യ തീവണ്ടി കോച്ച് റസ്റ്റോറൻസ് പയ്യന്നൂരിൽ
കേരളത്തിലെ ആദ്യ തീവണ്ടി കോച്ച് റസ്റ്റോറൻറ് ആവുകയാണ് പയ്യന്നൂർ റെയിൽവേ സ്റ്റേഷനിലെ ജൂജു എക്സ്പ്രസ്. ത്രീ ടയർ എസി കോച്ചാണ് റസ്റ്റോറൻറ് ആക്കിയത്. 24 മണിക്കൂറും പ്രവർത്തിക്കുന്ന റെസ്റ്റോറന്റിൽ ഇന്ത്യൻ ചൈനീസ് വിഭവങ്ങളുമടക്കം വൈവിധ്യമായ ഭക്ഷണം ലഭിക്കും. കൂടാതെ ചായയ്ക്കും നാലുമണി പലഹാരങ്ങൾക്കുമായി പ്രത്യേകം കൗണ്ടറും ഉണ്ട്.
