'വില്യംസ് ഞങ്ങളെ കത്തിച്ചു എന്നു പറഞ്ഞാണവർ ഓടിക്കയറി വന്നത്' | Vaduthala Attack

വില്യംസ് ഞങ്ങളെ കത്തിച്ചുവെന്ന് പറഞ്ഞുകൊണ്ടാണ് വടുതല സ്വദേശികളായ ക്രിസ്റ്റഫറും ഭാര്യ മേരിയും അവരുടെ തൊട്ടടുത്ത വീട്ടിലേക്ക് ഓടി കയറിയത്. വർഷങ്ങളായി തുടരുന്ന ക്രിസ്റ്റഫറിനോടും മേരിയോടുമുള്ള വില്യംസിന്റെ പകയുടെ ഒടുക്കമായിരുന്നു അത്. വെള്ളിയാഴ്ച വടുതല ചാത്യാത്ത് പള്ളിപ്പെരുന്നാൾ കണ്ട് വന്ന ക്രിസ്റ്ററഫറിനേയും മേരിയേയും അയൽക്കാരനായ വില്യംസ് തടഞ്ഞു നിർത്തുകയും ഇരുവരുടേയും ദേഹത്തേക്ക് പെട്രോൾ ഒഴിക്കുകയും തീകൊളുത്തുകയുമായിരുന്നു. സംഭവസ്ഥലത്ത് നിന്നും കാണാതായ വില്യംസിനെ വീട്ടിൽ ആത്മഹത്യ ചെയ്ത നിലയിലും കണ്ടെത്തി. ഗുരുതര പരിക്കേറ്റ ക്രിസ്റ്റഫറും പൊള്ളലേറ്റ മേരിയും ആശുപത്രിയിൽ തുടരുകയാണ്. 

അയൽവാസികൾ തമ്മിലുള്ള തർക്കങ്ങളുടെ ഏറ്റവും ​ഗുരുതരമായ അവസ്ഥയാണ് മുമ്പ് ചേന്ദമം​ഗലത്തും ഇപ്പോൾ വടുതലയിലും കണ്ടത്. ഇരുകൂട്ടരും തർക്കങ്ങളുടെ കാരണങ്ങൾ നിരത്തി വളരെ മുമ്പേ തന്നെ പോലീസിന് പരാതി നൽകിയവരുമായിരുന്നു.

Content Highlights: Vaduthala Horror: Man Sets Couple on Fire Over Old Feud, Later Found Dead