എന്‍ഡോസള്‍ഫാന്‍ ആണെന്നറിയാതെ തൊഴിലെടുത്തു; പാലക്കാടന്‍ ഗ്രാമത്തിലേക്ക് തിരിഞ്ഞുനോക്കാതെ സര്‍ക്കാര്‍

1985 മുതല്‍ 2002 വരെ പാലക്കാട് തത്തേങ്ങലത്തെ കശുമാവിന്‍ പ്ലാന്റേഷനുകളില്‍ വ്യാപകമായി എന്‍ഡോസള്‍ഫാന്‍ ഉപയോഗിച്ചു. തങ്ങള്‍ ഉപയോഗിക്കുന്നത് മാരകശേഷിയുള്ള കീടനാശിനിയാണെന്ന് അറിയാതെയാണ് തൊഴിലാളികള്‍ പണി ചെയ്തിരുന്നത്. ഇവിടെയുള്ള രോഗബാധിതരായ തൊഴിലാളികള്‍ക്ക് നഷ്ടപരിഹാരം ഇതുവരെ ലഭിച്ചിട്ടില്ല. തുച്ഛമായി ലഭിക്കുന്ന പെന്‍ഷനിലാണ് ഈ തൊഴിലാളികളുടെ ജീവിതം. ഇതോടൊപ്പം ഇവിടെയുള്ള കോര്‍പ്പറേഷന്‍ ഓഫീസില്‍ സൂക്ഷിച്ചിരിക്കുന്ന എന്‍ഡോസള്‍ഫാന്‍ മാറ്റുന്നതിലും സര്‍ക്കാര്‍ കാര്യമായ തീരുമാനങ്ങളെടുക്കുന്നില്ല.
Content Highlights: Endosulfan, Cashew Plantations, Thathengalam, Palakkad, Health Issues, Public Health