ഡിജിറ്റൽ മീഡിയയിൽ വാർത്തകൾക്കും നിയന്ത്രണം; സർക്കാർ നയം വ്യക്തമാക്കണം

ഡിജിറ്റല്‍ മാധ്യമങ്ങളെ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ നിയന്ത്രണത്തില്‍ കൊണ്ടുവരുന്ന ഉത്തരവില്‍ രാഷ്ട്രപതി ഒപ്പുവെച്ചതോടെ ഓണ്‍ലൈന്‍ വാര്‍ത്തകളും വെബ്സീരീസുകളുമെല്ലാം ഇനി കേന്ദ്രനിയമത്തിന് കീഴിലാവുകയാണ്. 

കൃത്യമായി എണ്ണി തിട്ടപ്പെടുത്താന്‍ കഴിയുന്ന പത്ര- ദൃശ്യമാധ്യമങ്ങളേപ്പോലെ ഒരു കണക്കുമില്ലാത്ത ഇന്റര്‍നെറ്റ് മാധ്യമങ്ങളെ എങ്ങനെയാണ് സര്‍ക്കാരിന് നിയന്ത്രിക്കാനാകുക.  അവിടെയാണ് ആശങ്കകള്‍ നിലനില്‍ക്കുന്നത്. ആ കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിന് പോലും വ്യക്തതയില്ല എന്നുവേണം മനസിലാക്കാന്‍. 

ജനാധിപത്യരാജ്യത്തിന്റെ നെടുംതൂണായ നിഷ്പക്ഷ മാധ്യമപ്രവര്‍ത്തനം പ്രതിസന്ധി നേരിടുന്ന പുതിയ കാലത്ത് അതുമായി ബന്ധപ്പെട്ട് ഉയരുന്ന ആശങ്കകള്‍ക്ക് ഉത്തരം നല്‍കേണ്ട ബാധ്യത ജനങ്ങള്‍ തിരഞ്ഞെടുത്ത ഭരണകൂടത്തിനുണ്ട്. 

Content Highlights: