യു ടേൺ തുടർക്കഥയാക്കിയ സിപിഎം | 'എന്തരോ എന്തോ'
പ്രഖ്യാപിത നിലപാടുകളിൽനിന്നുള്ള യുടേൺ സി.പി.എമ്മിനിപ്പോൾ പുത്തരിയല്ല. സകലമാന മേഖലകളിലും നയംമാറ്റമാണ്. ചുരുക്കി പറഞ്ഞാൽ മൂർത്തമായ സാഹചര്യങ്ങളിൽ മൂർത്തമായ തീരുമാനങ്ങൾ അങ്ങെടുക്കും. മാറിയ കാലത്തെ പാർട്ടിയുടെ പുതിയ അടവുനയം. പ്രതിപക്ഷത്തിരിക്കുമ്പോൾ കണ്ണടച്ചങ്ങ് എതിർക്കും. ഭരണം കിട്ടിയാലോ കണ്ണടച്ചങ്ങ് നടപ്പാക്കും. കമ്പ്യൂട്ടറുകൾക്കെതിരേ പിടിച്ച കൊടി മുതൽ തുടങ്ങുന്ന പാർട്ടിയുടെ ഇരട്ടത്താപ്പിലേക്ക് രണ്ടാം പിണറായി സർക്കാറിന്റെ വകയുമുണ്ട് ഒരുപിടി നയവ്യതിയാനങ്ങൾ. ദേശീയ പാത ടോളുകൾക്കെതിരേ സമരം ചെയ്തവർ കേരളമാകെ ടോൾ പിരിക്കാൻ പോകുന്നു. പാലക്കാട്ടുനിന്ന് കുപ്പി വെള്ള കമ്പനിയെ പൂട്ടിക്കെട്ടിച്ചവർ അവിടെ മദ്യക്കമ്പനിയെ പരവതാനി വിരിച്ച് സ്വീകരിക്കുന്നു. ഉന്നത വിഭ്യാഭ്യാസ രംഗത്തെ നിക്ഷേപങ്ങളെ മുളയിലേ നുള്ളി കളഞ്ഞവർ ഇന്നിതാ സ്വകാര്യ സർവകലാശാലകൾക്ക് പച്ചക്കൊടി കാട്ടുന്നു. ഓന്ത് നിറം മാറുന്നത് പോലുള്ള ഈ യൂ ടേണൊക്കെ എങ്ങനെ സാധിക്കുന്നു എന്നൊക്കെ ചോദിച്ചാൽ... അതാണ് നേരഞ്ഞ പറഞ്ഞ മൂർത്തമായ സാഹചര്യത്തിലെ അടവുനയം. കാലാവധി കഴിയും മുമ്പേ ഇനിയും എത്ര നയങ്ങൾ പിണറായി സർക്കാർ മാറ്റിയെഴുതുമെന്ന് കണ്ടറിയാം...
Content Highlights: cpm policy changes in kerala under pinarayi vijayan government