ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ വാങ്കിന് പ്രത്യേക ജൂറി പരാമർശം- സന്തോഷം പങ്കുവെച്ച് അനശ്വര
68-ാമത് ദേശീയ ചലച്ചിത്ര പുരസ്കാര പ്രഖ്യാപനത്തിൽ വാങ്ക് സിനിമയ്ക്ക് പ്രത്യേക ജൂറി പരാമർശം ലഭിച്ചതിന്റെ സന്തോഷത്തിലാണ് ചിത്രത്തിലെ നായിക അനശ്വര രാജൻ. സംവിധായിക കാവ്യ പ്രകാശും മറ്റ് അണിയറപ്രവർത്തകരുമുൾപ്പെടുന്ന വാങ്കിന്റെ ടീമിൽ സ്ത്രീ പ്രാതിനിധ്യമാണ് കൂടുതൽ. സിനിമയുടെ പ്രമേയത്തെക്കുറിച്ചും അതിന്റെ പ്രസക്തിയെക്കുറിച്ചുമെല്ലാം അനശ്വര സംസാരിക്കുന്നു.