‘ഏത് നിമിഷവും മണ്ണിടിയാം’; കിടപ്പാടം തേടി അടിമാലി മണ്ണിടിച്ചിലിൽ വീട് നഷ്ടപ്പെട്ടവർ
കഴിഞ്ഞ വർഷം ഒക്ടോബറിലാണ് അടിമാലി ലക്ഷംവീട് നഗറിലേക്ക് ദേശീയപാതയിൽ നിന്ന് മണ്ണിടിഞ്ഞുവീണ് ഒരാൾ മരിക്കുകയും നിരവധി വീടുകൾ തകരുകയും ചെയ്തത്. ഇതേത്തുടർന്ന് 27 കുടുംബങ്ങളെ സർക്കാർ വാടക നൽകി മാറ്റിപ്പാർപ്പിച്ചിരുന്നു. എന്നാൽ ഒൻപത് കുടുംബങ്ങൾക്ക് മാത്രമേ ഇതുവരെ നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുള്ളൂ. കിടപ്പാടം തേടി ബാക്കിയുള്ള കുടുംബങ്ങൾ സമരത്തിലേക്ക് നീങ്ങിയിരിക്കുകയാണ്.
Content Highlights: Adimali Landslide Victims Protest for Compensation and Housing in 2026