‘സിമന്റും കട്ടയും ചുമക്കാന്‍ പോയി ഉണ്ടാക്കിയ വീടാണ്, ഇനി ഞാൻ എന്ത് ചെയ്യും? എവിടെ കയറികിടക്കും’

ജീവിതകാലം മുഴുവൻ ഉള്ള സമ്പാദ്യമാണ് ആ വീട്. സിമന്റും കട്ടയുമെല്ലാം ചുമന്നു ഉണ്ടാക്കിയത്. ഇനി ഈ പ്രായത്തിൽ അംഗ പരിമിതിയുള്ള താൻ എന്തു ചെയ്യുമെന്ന് ചോദിക്കുകയാണ് അടിമാലിയിൽ ഉണ്ടായ മണ്ണിടിച്ചിലിൽ വീട് പൂർണമായും തകർന്ന ശാന്ത.

ഇടുക്കി അടിമാലിയിലുണ്ടായ മണ്ണിടിച്ചിലിൽ മരിച്ച ബിജുവിന്റേത് ഉൾപ്പെടെ എട്ടു വീടുകളാണ് പൂർണമായും മണ്ണിനടിയിലായത്. ഉടുതുണിയുമായി മാത്രം ജീവനും കൊണ്ട് ക്യാമ്പിലേക്കു മാറിയ 24 കുടുംബങ്ങൾ. പലരുടെയും വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. ഇനിയും ഇവിടെ താസിക്കാൻ കഴിയാതെ ജീവനും കൈയിൽ കിട്ടിയ സാധനങ്ങളുമായി എല്ലാവരും അവരുടെ സ്വന്തം സ്ഥലം വിട്ട് പോവുകയാണ്.

Content Highlights: Adimali landslide in Idukki caused extensive damage, destroying 8 homes. Families displaced