ശ്രീകൃഷ്ണജയന്തി ഘോഷയാത്രയിൽ കൃഷ്ണനായി ഏഴ് വയസ്സുകാരൻ യഹിയ

ശ്രീകൃഷ്ണജയന്തി ഘോഷയാത്രയിൽ കൃഷ്ണനായി ഏഴ് വയസ്സുകാരൻ യഹിയ. തലശ്ശേരി സ്വദേശിയായ യഹിയ അരയ്ക്ക് കീഴ്പ്പോട്ട് അസുഖം ബാധിച്ച് തളർന്നതിനെ തുടർന്ന് ചികിത്സയിലാണ്. കോഴിക്കോട് ചികിത്സയ്ക്ക് എത്തിയ‌പ്പോഴാണ് കൃഷ്ണനാവണമെന്ന ആഗ്രഹം യഹിയ പറഞ്ഞത്. യഹിയയുടെ ഉമ്മുമ്മ ഫരീദയ്ക്കൊപ്പമാണ് യഹിയ വീൽ ചെയറിൽ കൃഷ്ണനായി എത്തിയത്. അസുഖം മാറിയാൽ കൃഷ്ണനായി നടന്ന് പോകണമെന്ന ആഗ്രഹം കൂടി ഉണ്ട് യഹിയക്ക്. 
 

Content Highlights: Sreekrishna Jayanthi