Video | ലോക ഗജദിനം; ഗുരുവായൂരമ്പലനടയില്‍ ആനയെ കാന്‍വാസിലാക്കി കുട്ടികള്‍

തലയെടുപ്പ് കാട്ടിയ ഗജവീരന്‍, തിടമ്പേറ്റിയ കൊമ്പന്‍, കാടിനെ വിറപ്പിച്ച ഒറ്റയാന്‍... അങ്ങനെ ചിത്രങ്ങള്‍ നിരവധിയായിരുന്നു. നേരില്‍ കണ്ട ആനയെ കുട്ടികളെല്ലാവരും കാന്‍വാസിലാക്കിയതോടെ, ആനചിത്രങ്ങള്‍ കൊണ്ട് ഗുരുവായൂരമ്പല നട നിറഞ്ഞു. ലോക ഗജദിനത്തോടനുബന്ധിച്ച് മാതൃഭൂമിയും ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡും സംയുക്തമായി സംഘടിപ്പിച്ച 'ആനവര' മത്സരത്തിലാണ് കുട്ടികള്‍ മനോഹരമായ ആനചിത്രങ്ങള്‍ വരച്ചത്. എല്‍പി, യുപി, ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്കായിരുന്നു മത്സരം.

ക്ഷേത്രനടയിലെ ശ്രീഗുരുവായൂരപ്പന്‍ ഓഡിറ്റോറിയത്തില്‍ നടന്ന മത്സരം ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്‍ വി.കെ. വിജയന്‍ ഉദ്ഘാടനം ചെയ്തു. തന്ത്രി ചേന്നാസ് ദിനേശന്‍ നമ്പൂതിരിപ്പാട് ഭദ്രദീപം കൊളുത്തി. കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍, ഗുരുവായൂര്‍ നഗരസഭാ ചെയര്‍മാന്‍ എം. കൃഷ്ണദാസ്, 'മാതൃഭൂമി' പത്രാധിപര്‍ മനോജ് കെ. ദാസ്, ദേവസ്വം ഭരണസമിതി അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കുട്ടികള്‍ക്കൊപ്പം തത്സമയ വരയില്‍ ചിത്രകാരന്മാരായ കെ.യു. കൃഷ്ണകുമാര്‍, എം. നളിന്‍ബാബു, എന്‍.ബി. ലതാദേവി, ഗിരീഷ് മക്രേരി, ടി.വി. ഗിരീഷ്‌കുമാര്‍ എന്നിവരുംപങ്കെടുത്തു,

Content Highlights: world elephant day drawing competition at guruvayur