വേലിയിറക്കത്തില് മണ്ണിലുറച്ചു; കരയ്ക്കടിഞ്ഞ തിമിംഗില സ്രാവിനെ രക്ഷിക്കാന്‍ തീവ്രശ്രമം
കൊച്ചുവേളിയില്‍ തിമിംഗില സ്രാവ് വലയില്‍ കുരുങ്ങി കരയ്ക്കടിഞ്ഞു. രാവിലെ എട്ടുമണിയോടെ കൊച്ചുവേളി സ്വദേശി ബൈജുവിന്റെ വലയിലാണ് തിമിംഗല സ്രാവ് കുടുങ്ങിയത്. രണ്ട് സ്രാവുകള്‍ ഉണ്ടായിരുന്നെങ്കിലും ഒരെണ്ണം കടലിലേക്ക് നീന്തി പോയി.വല വലിച്ചു കയറ്റുമ്പോഴാണ് വലയ്ക്കുള്ളിലെ സ്രാവുകള്‍ ശ്രദ്ധയില്‍പ്പെട്ടത്.
ഏകദേശം രണ്ടായിരം കിലോയോളം വരുമെന്നാണ് കരുതുന്നത്. വല മുറിച്ച് കൂറ്റന്‍ തിമിംഗല സ്രാവിനെ കടലിലേക്ക് ഒഴുക്കി വിടാന്‍ ശ്രമിച്ചെങ്കിലും തിരയില്‍പ്പെട്ട് മണലില്‍ ഉറച്ച് രക്ഷപ്പെടാനാകാതെ വരികയായിരുന്നു.