'വീട് ഇഷ്ടമായി, ടൈല്‍ മാറ്റിക്കിട്ടിയാല്‍ കൊള്ളാമെന്നുണ്ട്‌; ഉടന്‍ പൂര്‍ത്തിയാവുമെന്ന് പ്രതീക്ഷ'

സര്‍ക്കാര്‍ പുനരധിവാസ പദ്ധതിയുടെ ഭാഗമായി നിര്‍മിക്കുന്ന ടൗണ്‍ഷിപ്പില്‍ മാതൃക വീടിന്റെ നിര്‍മാണം പൂര്‍ത്തിയായി. ഗുണ നിലവാരം ഉറപ്പാക്കിയാണ് വീട് നിര്‍മിച്ചതെന്നും മറ്റു വീടുകള്‍ ഈ വര്‍ഷം തന്നെ പൂര്‍ത്തിയാക്കുമെന്നും റവന്യൂ മന്ത്രി കെ.രാജന്‍ പറഞ്ഞു. മാതൃക വീട് സന്ദര്‍ശിച്ച ഗുണഭോക്താക്കളുടെ അഭിപ്രായവും മന്ത്രി കേട്ടു. അവരുടെ അഭിപ്രായങ്ങള്‍ കൂടി പരിഗണിക്കുമെന്നും മന്ത്രി അറിയിച്ചു.

inshort-Revenue Minister K. Rajan visited the model house, interacted with beneficiaries, and assured that their suggestions would be taken into consideration. He also stated that all houses will be completed within this year under the ongoing housing program.

Content Highlights: Model House Inaugurated Under Kerala Government Rehabilitation Project