ചെലവ് 750 കോടി, അംഗന്‍വാടി മുതൽ സ്‌പോര്‍ട്‌സ് ക്ലബ്ബ് വരെ; വയനാട് പുനരധിവാസം ഇങ്ങനെ, രൂപരേഖ കാണാം

.
.

മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്ത ബാധിതര്‍ക്കായുള്ള ടൗണ്‍ഷിപ്പിന്റെ രൂപരേഖ പുറത്തുവിട്ട് സര്‍ക്കാര്‍. കോട്ടപ്പടി വില്ലേജിലെ നെടുമ്പാല എസ്റ്റേറ്റിലെ 58.5 ഹെക്ടര്‍ ഭൂമിയിലും കല്‍പ്പറ്റ എല്‍സ്റ്റണ്‍ എസ്റ്റേറ്റിലെ 48.96 ഹെക്ടര്‍ ഭൂമിയിലുമാണ് മോഡല്‍ ടൗണ്‍ഷിപ്പ് പദ്ധതി നിലവില്‍വരുക. നെടുമ്പാല എസ്റ്റേറ്റില്‍ പത്ത് സെന്റ് സ്ഥലത്തും കല്‍പറ്റ എല്‍സ്റ്റണ്‍ എസ്റ്റേറ്റില്‍ അഞ്ച് സെന്റ് സ്ഥലത്തും 1000 ചതുരശ്ര അടിയിലുള്ള വീടുകളാണ് നിര്‍മിക്കുക. സ്‌കൂള്‍, ആശുപത്രി, പ്രാഥമിക ആരോഗ്യ കേന്ദ്രം. വാണിജ്യ കെട്ടിടങ്ങള്‍, അംഗന്‍വാടി, മൃഗാശുപത്രി, മാര്‍ക്കറ്റ്, സ്‌പോര്‍ട്‌സ് ക്ലബ്, ലൈബ്രറി ഉള്‍പ്പടെയുള്ള സൗകര്യങ്ങളോടു കൂടിയ ടൗണ്‍ഷിപ്പ് നിര്‍മിക്കാനാണ് പദ്ധതി. ഇതെല്ലാം വ്യക്തമാക്കുന്നതാണ് രൂപരേഖ. 750 കോടിയാണ് നിര്‍മാണ ചിലവ്.  ഊരാളുങ്കല്‍ സൊസൈറ്റിക്കാണ് ടൗണ്‍ഷിപ്പുകളുടെ നിര്‍മാണച്ചുമതല. കിഫ്‌കോണിന് ആണ് നിര്‍മാണ മേല്‍നോട്ടം.

Content Highlights: wayanad landlside rehabilitation township projects outline