വ്യാപാരി വ്യവസായി സമ്മേളനം അനിശ്ചിതമായി വൈകി; ഉദ്ഘാടനം ചെയ്യാതെ മുഖ്യമന്ത്രി മടങ്ങി

തിരുവനന്തപുരം: അനിശ്ചിതമായി വൈകിയ പരിപാടി ഉദ്ഘാടനെ ചെയ്യാതെ മുഖ്യമന്ത്രി മടങ്ങി. സി.പി.എം അനുകൂല സംഘടനയായ വ്യാപാരി വ്യവസായി സമിതിയുടെ സമ്മേളനത്തില്‍ നിന്നാണ് മുഖ്യമന്ത്രി മടങ്ങിയത്. മുഖ്യമന്ത്രി എത്തുമ്പോള്‍ വേദിയിലും സദസ്സിലും മാത്രമല്ല, സ്വീകരിക്കാനും ആരും ഉണ്ടായിരുന്നില്ല.