കുത്തകമണ്ഡലം എന്ന വാക്കൊക്കെ ഒഴിവാക്കേണ്ട സമയമായി - വി.ടി സൂരജ്
കുത്തകമണ്ഡലം എന്ന വാക്കൊക്കെ ഒഴിവാക്കേണ്ട കാലമായെന്ന് ബാലുശ്ശേരിയിലെ യുഡിഎഫ് സ്ഥാനാർഥി വിടി സൂരജ്. ഇടതുപക്ഷത്തിന്റെ ഏതു കോട്ടയും തകരും എന്നതിന്റെ ഉദാഹരണമാണ് ബാലുശ്ശേരിയും ധർമ്മടവുമെല്ലാം നൽകുന്ന സൂചന. ധർമ്മടത്ത് ആദ്യ അഞ്ചു റൗണ്ട് കഴിഞ്ഞാണ് അവർക്ക് ശ്വാസം വിടാൻ ആയത്. കോഴിക്കോട് ചരിത്രത്തിൽ ഇല്ലാത്ത വിജയത്തിലേക്ക് യുഡിഎഫ് എത്തിയെന്നും സൂരജ് പറഞ്ഞു.