മേയർ സ്ഥാനാർഥിയായി വി.എം വിനു; കോഴിക്കോട് റോഡ് ഷോയോടെ യുഡിഎഫ് പ്രചാരണത്തിന് തുടക്കം
യുഡിഎഫ് മേയർ സ്ഥാനാർഥിയായി തിരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങി വി എം വിനു. റോഡ് ഷോയോടെയാണ് പ്രചാരണത്തിന് തുടക്കം. കോഴിക്കോട് കോർപറേഷൻ കല്ലായി വാർഡിൽനിന്നാണ് വി.എം. വിനു ജനവിധി തേടുന്നത്. വി.എം. വിനു തരംഗം കോർപറേഷനിൽ അനുകൂലം ആവുമെന്ന പ്രതീക്ഷയിൽ ആണ് യുഡ എഫ്.