'എംടി സാർ എന്റെ ഗുരുനാഥൻ; അദ്ദേഹത്തിന്റെ കഥാപാത്രങ്ങൾ ചെയ്താണ് വളർന്നത്, ആ അനുഗ്രഹമാണ് ശക്തി'
പൂർണ ആശീർവാദത്തോടെ അനുഗ്രഹിച്ച് തന്നെ സിനിമയ്ക്ക് പരിചയപ്പെടുത്തിയ ഗുരുനാഥനായിരുന്നു എംടി വാസുദേവൻ നായരെന്ന് നടൻ വിനീത്. അദ്ദേഹത്തിന്റെ ആശീർവാദവും അനുഗ്രഹവും കൊണ്ട് ഒരുപാട് കാര്യങ്ങൾ പഠിക്കാൻ കഴിഞ്ഞു. വന്ന സമയത്ത് എംടി സാറിന്റെ കഥാപാത്രങ്ങൾ ചെയ്തുകൊണ്ടായിരുന്നു വളർന്നത്. എംടി സാറിന്റെ എട്ട് ചിത്രങ്ങളിൽ അഭിനയിക്കാനുള്ള ഭാഗ്യമുണ്ടായി. അതിൽ ഓരോന്നും പാഠാനുഭവങ്ങളായിരുന്നു. എന്നും ഭയഭക്തി ബഹുമാനത്തോടെയാണ് എംടി സാറിനെ ഞാൻ കണ്ടിട്ടുള്ളത്. എന്നാൽ എവിടെ കണ്ടാലും മക്കളോടുള്ള വാത്സല്യമാണ്. ആ അനുഗ്രഹം തന്നെയാണ് ഞങ്ങളുടെ ശക്തിയെന്നും വിനീത് പറഞ്ഞു.
Inshort: Actor Vineeth expresses his gratitude and respect for MT Vasudevan Nair, sharing his experiences working in eight of his films. A heartfelt tribute.
Content Highlights: Vineeth`s Gratitude to MT Vasudevan Nair