ചെറുകിട ഇടത്തരം വ്യവസായങ്ങളുടെ നിര്‍വചനത്തില്‍ ഭേദഗതി വരുത്തി കേന്ദ്ര മന്ത്രിസഭായോഗം

ന്യൂഡല്‍ഹി: ചെറുകിട ഇടത്തരം വ്യവസായങ്ങ(എം.എസ്.എം.ഇ.)ളുടെ നിര്‍വചനത്തില്‍ ഭേദഗതി വരുത്തി കേന്ദ്ര മന്ത്രിസഭായോഗം. കാര്‍ഷികമേഖലയുമായി ബന്ധപ്പെട്ട നിര്‍ണായക തീരുമാനങ്ങള്‍ യോഗം കൈക്കൊണ്ടു. ചെറുകിട വ്യവസായങ്ങളെ സംരക്ഷിക്കാന്‍ ആസ്തി വികസന ഫണ്ട് രൂപവത്കരിക്കും.

ഇതിനായി 20,000 കോടിയുടെ പാക്കേജിന് അംഗീകാരം നല്‍കിയെന്നും കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ വകുപ്പു മന്ത്രി പ്രകാശ് ജാവഡേക്കര്‍ അറിയിച്ചു. രണ്ടാം മോദി സര്‍ക്കാര്‍ രണ്ടാംവര്‍ഷത്തിലേക്ക് കടന്നതിനു ശേഷമുള്ള ആദ്യത്തെ മന്ത്രിസഭായോഗത്തിലാണ് സുപ്രധാന തീരുമാനങ്ങള്‍ കൈക്കൊണ്ടിരിക്കുന്നത്. പ്രധാനമായും ചെറുകിട-ഇടത്തരം വ്യവസായങ്ങള്‍, കര്‍ഷികര്‍, വഴിയോരക്കച്ചവടക്കാര്‍ എന്നിവര്‍ക്കു വേണ്ടിയുള്ള പ്രഖ്യാപനങ്ങളാണ് ഉണ്ടായത്.

Content Highlights: