കലൂരിൽ സ്റ്റേജ് നിർമിച്ചത് അനുമതിയില്ലാതെ, സുരക്ഷയിൽ വൻ പിഴവ്; ഉമ തോമസിന്റെ ആരോഗ്യനിലയില്‍ പുരോഗതി
ഉമാ തോമസ് എം.എല്‍.എ വീണ് പരിക്കേറ്റ കൊച്ചി കലൂരിലെ സ്റ്റേജ് നിര്‍മ്മിച്ചത് അനുമതിയില്ലാതെയെന്ന് ജി.സി.ഡി.എ. പതിനാല് അടിയോളം ഉയരത്തില്‍ നിന്നാണ് എംഎല്‍എ വീണത്. നൃത്തപരിപാടിക്കായി സ്റ്റേഡിയം വിട്ടുനല്‍കിയിട്ടുണ്ടെങ്കിലും സംഘാടകരായ മൃദംഗമിഷന് സ്റ്റേജ് നിര്‍മിക്കാന്‍ അനുമതി നല്‍കിയിട്ടില്ലെന്നാണ് ഗ്രേറ്റര്‍ കൊച്ചിന്‍ ഡവലപ്‌മെന്റ് അതോറിറ്റി വ്യക്തമാക്കിയത്.സ്റ്റേഡിയത്തില്‍ ജി.സി.ഡി.എ എന്‍ജിനിയറിങ് വിഭാഗമെത്തി പരിശോധന നടത്തി.
ഉമാതോമസിന്റെ ആരോഗ്യത്തില്‍ നേരിയ പുരോഗതിയുള്ളതായി മന്ത്രി പി.രാജീവ് വ്യക്തമാക്കി. അതേസമയം സംഘാടകര്‍ക്കും സ്റ്റേജ് നിര്‍മിച്ചവര്‍ക്കുമെതിരേ പാലാവരിവട്ടം പോലീസാണ് കേസെടുത്തു. ജീവന് ഭീഷണി ഉണ്ടാകും വിധം അപകടകരമായി സ്റ്റേജ് നിര്‍മിച്ചതിനാണ് കേസ്. പൊതുസുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കുന്നതില്‍ വീഴ്ചവരുത്തിയതിനും കേസുണ്ട്. ഗിന്നസ് റെക്കോര്‍ഡ് നൃത്ത പരിപാടിയില്‍ പങ്കെടുക്കാന്‍ ഓരോ വിദ്യാര്‍ഥിയില്‍ നിന്നും രണ്ടായിരം രൂപ വീതം സംഘാടകർ വാങ്ങിയിരുന്നു.
Content Highlights: Uma Thomas MLA, stage collapse Kochi, Bharatanatyam, stage accident, Divya Unni