VIDEO | ഗാലറിയിൽനിന്ന് വീണ് ഉമാ തോമസിന് പരിക്ക്; അപകടം മൃദംഗനാദം നൃത്തസന്ധ്യക്കിടെ
കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തിന്റെ ഗാലറിയിൽ നിന്ന് വീണ് തൃക്കാക്കര എം.എല്‍.എ ഉമാ തോമസിന് പരിക്കേറ്റു. ഞായറാഴ്ച വൈകുന്നേരം ഗിന്നസ് റെക്കോർഡിനായി സംഘടിപ്പിച്ച മൃദംഗനാദം നൃത്തസന്ധ്യക്കിടെയാണ് അപകടമുണ്ടായത്. ഒരുനില കെട്ടിടത്തിന്റെ ഉയരത്തിൽ നിന്നാണ് ഉമാ തോമസ് തലയടിച്ച് വീണത്. നിലവില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് എംഎല്‍എ.
Inshort: Thrikkakara MLA Uma Thomas suffered injuries after a fall from the gallery of Jawaharlal Nehru Stadium in Kalamassery. She`s hospitalized.