റെയില്‍വേ ട്രാക്കിലിറങ്ങി ഒറ്റയാന്‍
പാലക്കാട് കഞ്ചിക്കോട് ഒറ്റയാന്‍ റെയില്‍വേ ട്രാക്കില്‍ ഇറങ്ങിയത് പരിഭ്രാന്തി പരത്തി. രാവിലെ പത്തുമണിയോടെയാണ് ആന ട്രാക്കിലിറങ്ങിയത്. പാലക്കാട് ടസ്‌ക്കര്‍ 5 എന്ന് വനംവകുപ്പ് പേരിട്ടിട്ടുള്ള ആനയാണ് ട്രാക്കില്‍ എത്തിയത്. തീവണ്ടിക്ക് സമീപം കുറച്ച് സമയം നിന്ന ആന കാട്ടിലേക്ക് തിരിച്ചു. ഈ ഭാഗത്ത് സ്ഥിരമായി വരാറുള്ള ആനയാണ് ടസ്‌ക്കര്‍ 5 എന്നാണ് വനംവകുപ്പ് പറയുന്നത്.
Content Highlights: