സർക്കാരിന് സാവകാശം തരാതെ ജനങ്ങളെ ബന്ദികളാക്കി: പണിമുടക്കിനെതിരെ മന്ത്രി ആന്റണി രാജു
കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ സമരത്തിനെതിരെ ഗതാഗത മന്ത്രി രംഗത്ത്. 30 കോടി രൂപയുടെ അധിക ബാധ്യത വരുന്ന ശമ്പള പരിഷ്‌കരണമാണ് യൂണിയനുകൾ ആവശ്യപ്പെടുന്നതെന്ന് മന്ത്രി പറഞ്ഞു.
അംഗീകൃത ട്രേഡ് യൂണിയനുകളാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ഭരണപക്ഷ യൂണിയനായ എംപ്ലോയീസ് അസോസിയേഷനും ബിഎംഎസ് എംപ്ലോയീസ് സംഘും പണിമുടക്കിൽ പങ്കാളികളാണ്
Content Highlights: