ജോൺസൺ മാസ്റ്റർക്ക് വേദിയിൽ കളക്ടറുടെ സ്മൃതി, സദസ്സിൽ കയ്യടി

'പവിഴം പോൽ പവിഴാധരം പോൽ.. ആ പാട്ടിൽ ഇറോട്ടിക് റൊമാൻസാണ് മുന്നിൽ നിൽക്കുന്നതെങ്കിൽ, അനുരാഗിണി ഇതാ എൻ കരളിൽ വിരിഞ്ഞ പൂക്കൾ.. എന്ന പാട്ടിൽ വളരെ പ്ലേറ്റോണിക്കായ റൊമാൻസാണ് അദ്ദേഹം അവതരിപ്പിച്ചത്. ജോൺസൺ മാഷ് സംഗീതം ചെയ്യുമ്പോൾ, വരികൾ മാറ്റി വെച്ചു നോക്കിയാലും, വരികൾ തരുന്ന ആ ഫ്ളേവർ, വരിയില്ലാതെ തന്നെ സംഗീതത്തിൽ മാഷ് തരും... ' തൃശ്ശൂർ ജില്ലാ കളക്ടർ ഹരിത വി കുമാർ ഇത്രയും പറഞ്ഞപ്പോൾ സദസ്സിൽ കയ്യടി. തൃശ്ശൂർ റിജിയണൽ തിയേറ്റർ സംഘടിപ്പിച്ച ജോൺസൺ സ്മൃതി 2022 ചടങ്ങായിരുന്നു വേദി.

തൂവാനത്തുമ്പികളിലെ ബിജിഎം മൂളിക്കൊണ്ട് സിനിമയേക്കുറിച്ചും, സിനിമയുടെ ആത്മാവിനൊപ്പം സഞ്ചരിച്ച സംഗീത സംവിധായകനേക്കുറിച്ചും അവർ തുടർന്നു. സംഗീത സംവിധായകൻ ഔസേപ്പച്ചൻ, സംവിധായകൻ സത്യൻ അന്തിക്കാട്, ജയരാജ് വാര്യർ തുടങ്ങിയവർ വേദിയിൽ സന്നിഹിതരായിരുന്നു.

Content Highlights: Thrissur Collector Haritha V Kumar, Haritha V Kumar sings Johnson Master song