ജനങ്ങളുടെ തീരുമാനത്തെ പൂർണമായി അംഗീകരിക്കുന്നു - തോമസ് ചാഴിക്കാടൻ

ജനങ്ങളാണ് ഓരോ തിരഞ്ഞെടുപ്പിലും തീരുമാനമെടുക്കുന്നതെന്നും ആ തീരുമാനത്തെ പൂർണമായി അം​ഗീകരിക്കുന്നുവെന്നും കോട്ടയം എൽ.ഡി.എഫ് സ്ഥാനാർഥി തോമസ് ചാഴിക്കാടൻ. പരാജയത്തിന്റെ കാരണങ്ങളെ കുറിച്ച് വിശ​ദമായി പഠനം നടത്തും. ഈ തിരഞ്ഞെടുപ്പിൽ തനിക്കുവേണ്ടി വിയർപ്പൊഴുക്കിയ, പരിശ്രമിച്ച മുഴുവൻ ആളുകളോടും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി പറയുകയാണെന്നും അദ്ദേഹം പറഞ്ഞു. 
 

Content Highlights: Thomas chazhikadan reacting on election result