'വനത്തില്‍ കൊണ്ടുവിടും, അല്ലാതെ പെരുമ്പാമ്പിനെ KSRTC സ്റ്റാൻ്റിൽ കൊണ്ടിടാന്‍ പറ്റില്ലല്ലോ'

തിരുവനന്തപുരം: രാത്രിയിൽ നാട്ടുകാരെ പരിഭ്രാന്തിയിലാക്കിയ പെരുമ്പാമ്പിനെ പിടികൂടി. തിരുവന്തപുരം ആര്യനാട് കൊക്കോട്ടയില വള്ളിമംഗലത്ത് സുരേന്ദ്രനാഥിന്റെ വീടിൻ്റെ മതിലിനോട് ചേർന്നാണ് പെരുമ്പാമ്പിനെ കണ്ടത്. നാട്ടുകാർ ഫോറസ്റ്റ് അധികൃതരെ വിവരം അറിയിച്ചതോടെ ബീറ്റ് ഫോറസ്റ്റ് ഓഫീസർ റോഷ്നിയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി പെരുമ്പാമ്പിനെ പിടികൂടുകയായിരുന്നു. 15 അടിയോളം നീളവും 40 കിലോഭാരവും വരുന്ന പെരുമ്പാമ്പിനെയാണ് പിടികൂടിയത്.