ക്രിസ്മസിനെ വരവേല്‍ക്കാന്‍ 2000 കിലോയുടെ കേക്ക്; കേക്ക് മിക്‌സിങ് ആഘോഷമാക്കി ദി ലീല റാവിസ്

ഇന്ത്യയിലെ ഐക്കോണിക് ക്ലിഫ്ടോപ്പ് ആഡംബര റിസോർട്ടായ ലീല റാവിസ് കോവളം വാർഷിക ക്രിസ്മസ് കേക്ക് മിക്സിങ് ചടങ്ങ് സംഘടിപ്പിച്ചു. 850 കിലോഗ്രാം  ഡ്രൈ ഫ്രൂട്ട്സും നട്സും ചേർത്ത് 2000 കിലോഗ്രാം കേക്ക് തയ്യാറാക്കുന്നതിനുള്ള മിശ്രിതം ചടങ്ങിൽ തയ്യാറാക്കി.

മിസ് സൗത്ത് ഇന്ത്യ പേജന്റ് ഡയറക്ടറും മോഡലുമായ അർച്ചന രവി മുഖ്യാതിഥിയായി ചടങ്ങിൽ പങ്കെടുത്തു. പരിസ്ഥിതി സംരക്ഷണത്തിന് മുൻഗണന കൊടുത്തു കൊണ്ട് ഇത്തവണ സ്റ്റോക്കിങ് ആകൃതിയിലുള്ള കേക്ക് മിക്സിങ് ടേബിളും തടിയിൽ നിർമ്മിച്ച നക്ഷത്രങ്ങളുമാണ് അലങ്കാരങ്ങളായി ഉപയോഗിച്ചത്.

ക്രിസ്മസ് ആഘോഷങ്ങളോടനുബന്ധിച്ച് ബ്രഞ്ച് വിത്ത് സാന്റാ, കുട്ടികൾക്കുള്ള ജിഞ്ചർബ്രെഡ് ഹൗസ് മേക്കിങ്, പരിസ്ഥിതി സൗഹാർദപരമായ കരകൗശല വസ്തുക്കൾ എന്നിവ അതിഥികൾക്കായി ദി ലീല റാവിസിൽ ഒരുക്കിയിരിക്കുന്നു.

ദി ലീല റാവിസ് കോവളം ഓരോ വർഷവും ആഘോഷങ്ങൾ പ്ലാൻ ചെയ്യുന്നത് അതിഥികൾക്ക് മനോഹരമായ ഓർമ സമ്മാനിക്കുന്നതിനൊപ്പം പരിസ്ഥിതിയോടുള്ള പ്രതിബദ്ധതയും കൂടി നിലനിർത്തി കൊണ്ടാണെന്ന് ദി ലീല കോവളം റാവിസ് ഹോട്ടലിന്റെ ജനറൽ മാനേജർ അയ്യപ്പൻ നല്ലപെരുമാൾ പറഞ്ഞു

Content Highlights: The Leela Raviz Kovalam hosted its annual Christmas cake mixing event with 850kg of fruits