കുറ്റവാളികളെ പരീക്ഷക്കിരുത്തരുതായിരുന്നു, രാഷ്ട്രീയ സ്വാധീനം കൊണ്ട് രക്ഷപ്പെടരുത്- ഷഹബാസിൻ്റെ പിതാവ്
കുറ്റവാളികളായ കുട്ടികൾക്ക് എസ്എസ്എൽസി പരീക്ഷ എഴുതാനുള്ള അനുമതി നൽകരുതായിരുന്നു എന്ന് മരിച്ച മുഹമ്മദ് ഷഹബാസിന്റെ പിതാവ് ഇഖ്ബാൽ. ഞങ്ങളുടെ വേദനയും സർക്കാർ പരിഗണിക്കണമായിരുന്നു. രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് പ്രതികളായ കുട്ടികൾ രക്ഷപ്പെടുന്ന സാഹചര്യം ഉണ്ടാവരുതെന്നും പിതാവ് പറഞ്ഞു.