വിപ്ലവഗീതങ്ങൾ, ആക്ടിവിസം, അംബേദ്കറിസം- ഗദ്ദറിന്റെ ജീവിതവഴികൾ
തെലങ്കാനയിലെ വിപ്ലവനാടോടിപാട്ടുകാരനും എഴുത്തുകാരനും ആക്ടിവിസ്റ്റും നക്സലൈറ്റുമായിരുന്ന ഗദ്ദർ അന്തരിച്ചു. തെലങ്കാനയിലെ നക്സൽ പ്രസ്ഥാനത്തിന്റെ വേരോട്ടത്തിൽ ഗദ്ദറും അദ്ദേഹത്തിന്റെയും പാട്ടുകളും സുപ്രധാന പങ്കുവഹിച്ചിട്ടുണ്ട്. ഹൈദരാബാദിനടുത്ത തൂപ്റന് ഗ്രാമത്തില്‍ 1949ലാണ് ഗദ്ദർ ജനിച്ചത്. ഗുമ്മാഡി വിത്തല്‍ റാവു എന്നാണ് ഇദ്ദേഹത്തിന്റെ യഥാര്‍ഥ പേര്. സ്വാതന്ത്ര്യത്തിനു മുമ്പ് ബ്രിട്ടീഷ് കോളനിഭരണത്തിനെതിരായ് രൂപംകൊണ്ട പഞ്ചാബിലെ ഗാദർ പ്രസ്ഥാനത്തിൽ നിന്നാണ് അദ്ദേഹം ഗദ്ദർ എന്ന പേര് സ്വീകരിച്ചത്.