സ്വിസ് ബാങ്കിൽ ഇന്ത്യക്കാർക്ക് 20706 കോടി രൂപയുടെ അധിക നിക്ഷേപം
സ്വിസ് ബാങ്കിലെ ഇന്ത്യക്കാരുടെ വൻ നിക്ഷേപം. വിവിധ സ്വിസ് ബാങ്കുകളിലായി ഇന്ത്യക്കാർക്ക് 20706 കോടി രൂപയുടെ അധികനിക്ഷേപമുണ്ടെന്നാണ് പുറത്തുവരുന്ന കണക്കുകൾ പറയുന്നത്. ഇവരുടെ പേരുവിവരങ്ങൾ പുറത്തുവിടണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു.
നേരിട്ടുള്ള നിക്ഷേപത്തിന്റേയും ഇന്ത്യയിലെ സ്വിസ് ബാങ്ക് ശാഖ വഴിയുള്ള നിക്ഷേപത്തിന്റേയും കണക്കുകളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. 2019-നെ അപേക്ഷിച്ച് 2020-ൽ ഇന്ത്യക്കാരുടെ സ്വിസ് ബാങ്ക് നിക്ഷേപത്തിൽ 286 ശതമാനം വർധനയുണ്ടായി. 13 വർഷത്തിനിടയിലെ ഏറ്റവുമുയർന്ന കണക്കാണിത്.
Content Highlights: