മുഖ്യമന്ത്രിയും മുന്‍ സ്പീക്കറും ഡോളര്‍ കടത്തി എന്ന് കസ്റ്റംസിന് മൊഴി നല്‍കി സ്വപ്‌നയും സരിത്തും

മുഖ്യമന്ത്രി പിണറായി വിജയനും മുന്‍ സ്പീക്കര്‍ ശ്രീരാമകൃഷ്ണനും ഡോളര്‍ കടത്തി എന്ന് കസ്റ്റംസിന് മൊഴി നല്‍കി സ്വപ്‌നയും സരിത്തും. കോണ്‍സുലേറ്റ് ഉദ്യോഗസ്ഥരെ കൂടാതെ രാഷ്ട്രീയ നേതാക്കളും ഡോളര്‍ കടത്തി എന്നാണ് സ്വപ്‌നയുടെ മൊഴി. നേതാക്കള്‍ ആര് എന്ന ചോദ്യത്തിന് ഉത്തരമായാണ് സ്വപ്‌ന ഈ മൊഴി നല്‍കിയത് എന്ന് കസ്റ്റംസ് വ്യക്തമാക്കി. 

കേസിന്റെ ഭാഗമായി പ്രതികള്‍ക്ക് നല്‍കിയിട്ടുള്ള കാരണം കാണിക്കല്‍ നോട്ടീസിലാണ് ഈ ഗുരുതരമായ വിവരങ്ങള്‍ അടങ്ങിയിട്ടുള്ളത്. 2016-ല്‍ തിരുവനന്തപുരത്തെ യു.എ.ഇ. കോണ്‍സുലേറ്റില്‍ ജോലിക്ക് കയറിയത് മുതല്‍ അവിടുത്തെ ഉദ്യോഗസ്ഥര്‍ ഡോളര്‍ കടത്തുന്നതിനെക്കുറിച്ച് അറിയാമായിരുന്നു എന്ന് സരിത്തിന്റെ മൊഴിയില്‍ പറയുന്നു.

Content Highlights: