സംസ്ഥാന സ്‌കൂള്‍ കായികമേള; കിരീടമുറപ്പിച്ച് തിരുവനന്തപുരം

സംസ്ഥാന സ്‌കൂള്‍ കായികമേളയ്ക്ക് ഇന്ന് സമാപനം. വൈകിട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ വിവിധ വിഭാഗങ്ങളിലെ ചാമ്പ്യന്മാര്‍ക്കുള്ള ട്രോഫികള്‍ വിതരണം ചെയ്യും.

ജില്ലകളുടെ പോരാട്ടത്തില്‍ 226 സ്വര്‍ണവുമായി തിരുവനന്തപുരം ചാമ്പ്യന്‍ പട്ടം ഉറപ്പിച്ചിട്ടുണ്ട്. 80 സ്വര്‍ണവുമായി തൃശൂരും 61 സ്വര്‍ണവുമായി മലപ്പുറവുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍.

Content Highlights: state school meet 2024 last day