കേരളത്തിൽ താമര വിരിയുമോ എന്ന് 2029-ൽ ചോദിച്ചാൽ മതി; ഇന്ത്യ മുന്നണി 295 സീറ്റുകൾ നേടും- ശശി തരൂർ
കേരളത്തിൽ താമര വിരിയുമോ എന്ന ചോദ്യം ഇനി 2029 ചോദിച്ചാൽ മതിയെന്നും 2024ൽ അത് സംഭവിക്കാൻ സാധ്യതയില്ലെന്നും തിരുവനന്തപുരം യു.ഡി.എഫ് സ്ഥാനാർഥി ശശി തരൂർ. എക്സിറ്റ്പോൾ എന്നത് പുതിയൊരു വോട്ടല്ലല്ലോ. 26ാം തീയ്യതി നടന്ന ജനങ്ങളുടെ തീരുമാനത്തിൽ ഞങ്ങൾക്ക് നല്ല പ്രതീക്ഷയുണ്ട്. എക്സിറ്റ്പോൾ എന്തിൻറെ അടിസ്ഥാനത്തിലാണെന്ന് അറിയില്ല. മലികാർജുൻ ഖാർഗെ പ്രഖ്യാപിച്ചതുപോലെ ഇന്ത്യ മുന്നണി 295 സീറ്റുകൾ നേടുമെന്നും അദ്ദേഹം പറഞ്ഞു.
Content Highlights: Shashi Tharoor reacting on exit poll results of Lok Sabha Election 2024