'ഗോഡ്ഫാദർമാരില്ലാതെ എസ്എഫ്ഐയിൽ വളരാനാവില്ല'; തുറന്നുപറഞ്ഞ് വനിതാ നേതാവ്

എസ്എഫ്ഐ ഏരിയ സമ്മേളന വേദിയിൽ പാർട്ടിയിലെ വിഭാഗീയതയ്ക്കെതിരെയും നേതാക്കളുടെ സ്വാർത്ഥ താല്പര്യങ്ങൾക്കെതിരെയും രൂക്ഷവിമർശനവുമായി വനിതാ നേതാവ് ശ്രീമോൾ രംഗത്തെത്തി. ഗോഡ്ഫാദർമാർ ഇല്ലാതെ എസ്എഫ്ഐയിൽ വളരാൻ കഴിയില്ലെന്നും, വെട്ടലും തിരുത്തലും നടക്കുന്നത് വ്യക്തിപരമായ താല്പര്യങ്ങൾ സംരക്ഷിക്കാനാണെന്നും അവർ തുറന്നടിച്ചു. എസ്എഫ്ഐ ജില്ലാ ഭാരവാഹികളുടെ സാന്നിധ്യത്തിലായിരുന്നു ചാരമൂട് ഏരിയ കമ്മിറ്റിയിൽ ശ്രീമോളുടെ ഈ വികാരനിർഭരമായ പ്രതികരണം.