മൻസൂർ വധക്കേസ് പ്രതി കൊല്ലപ്പെട്ടത് പ്രതികൾ തമ്മിലുള്ള തർക്കത്തിനിടെ: കെ. സുധാകരൻ
മന്‍സൂര്‍ വധക്കേസിലെ രണ്ടാം പ്രതി രതീഷിന്റെ മരണം സംബന്ധിച്ച് ആരോപണങ്ങളുമായി കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന്‍. രണ്ടാം പ്രതിയെ മറ്റു പ്രതികള്‍ ചേർന്ന് കെട്ടിത്തൂക്കുകയായിരുന്നെന്ന് അദ്ദേഹം പത്രസമ്മേളനത്തില്‍ ആരോപിച്ചു.
വളയത്ത് ഒരു സിപിഎം കാരന്റെ വീട്ടിലാണ് പ്രതികള്‍ ഒളിവില്‍ താമസിച്ചത്. ഇവിടെവെച്ച് ഇവര്‍ തമ്മില്‍ തര്‍ക്കമുണ്ടായി. ഒരു പ്രാദേശിക നേതാവിനെതിരെയുണ്ടായ പരാമര്‍ശമാണ് തര്‍ക്കത്തിലേക്ക് നയിച്ചതും പ്രകോപനത്തിനിടയാക്കിയതും.
ഇതിനെ തുടര്‍ന്ന് മറ്റുള്ളവര്‍ രതീഷിനെ ആക്രമിക്കുകയായിരുന്നു. ബോധംകെട്ട രതീഷിനെ കെട്ടിത്തൂക്കുകയായിരുന്നു. നാട്ടില്‍നിന്ന് ലഭിക്കുന്ന വിവരം വെച്ചാണ് ഇത് പറയുന്നതെന്നും അദ്ദേഹം പറഞ്ഞു.
Content Highlights: