പട്ടാളനിയമം പ്രഖ്യാപിച്ചു, തൊട്ടുപിന്നാലെ പിന്‍വലിച്ചു; ദക്ഷിണകൊറിയയില്‍ സംഭവിക്കുന്നതെന്ത്?
നാടകീയ നീക്കത്തിലൂടെ ദക്ഷിണകൊറിയയില്‍ പട്ടാളനിയമം പ്രഖ്യാപിച്ച് പ്രസിഡന്റ് യൂന്‍ സുക് യോള്‍. പ്രതിപക്ഷവുമായുള്ള പ്രശ്നങ്ങള്‍ക്കിടെ ചൊവ്വാഴ്ച രാത്രിയാണ് പ്രഖ്യാപനമുണ്ടായത്. ഇതോടെ രാജ്യത്ത് രാഷ്ട്രീയ പ്രവര്‍ത്തനം നിരോധിച്ചു. മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി. സൈന്യം രംഗത്തിറങ്ങി. പാര്‍ലമെന്റിന്റെ പ്രവേശനകവാടം അടച്ചു. പിന്നാലെ വന്‍പ്രതിഷേധം. എന്നാല്‍, സംഘര്‍ഷാവസ്ഥ നീണ്ടത് 6 മണിക്കൂര്‍മാത്രം. പ്രസിഡന്റിന്റെ തീരുമാനം ദേശീയ അസംബ്ലി തള്ളി. പ്രസിഡന്റിന്റെ പാര്‍ട്ടിയില്‍പ്പെട്ടവരടക്കം അദ്ദേഹത്തിന്റെ തീരുമാനത്തിനെതിരെ വോട്ടുരേഖപ്പെടുത്തി. ഇതോടെ പുലര്‍ച്ചെ 4.30-ഓടെ പട്ടാളനിയമം പിന്‍വലിക്കപ്പെട്ടു. രാജിവെക്കാത്തപക്ഷം പ്രസിഡന്റിനെതിരെ ഇംപീച്ച്മെന്റ് നീക്കം നടത്തുമെന്നാണ് പ്രതിപക്ഷത്തിന്റെ ഭീഷണി.
In short - In a dramatic move, President Yoon Suk Yeol declared martial law in South Korea. The announcement was made on Tuesday night amid issues with the opposition. This led to a ban on political activities in the country, restrictions on the media, and the military being deployed on the streets. The entrance of the parliament was sealed off, resulting in large-scale protests. However, the state of turmoil lasted only six hours. The decision made by the president was overturned by the National Assembly, and members from the president's own party also voted against his decision. As a result, martial law was revoked by 4:30 AM. The opposition has threatened to initiate impeachment proceedings against the president if he does not resign.