രണ്ടാം ജയം ലക്ഷ്യമിട്ട് കേരളം, എതിരാളികള്‍ കര്‍ണാടക
സന്തോഷ് ട്രോഫി ഫുട്‌ബോളില്‍ ഞായറാഴ്ച നിലവിലെ ചാമ്പ്യന്മാരായ കേരളം ഗ്രൂപ്പ് എ-യില്‍ രണ്ടാം മത്സരത്തിന് ഇറങ്ങുകയാണ്. ഗോവയെ വീഴ്ത്തി ഫൈനല്‍ റൗണ്ടില്‍ വിജയത്തോടെ തുടക്കമിട്ട കേരളം ജയം തുടരാനുറച്ചാണ് ഇറങ്ങുന്നത്. കര്‍ണാടകയാണ് എതിരാളികള്‍. ആദ്യ മത്സരത്തില്‍ പഞ്ചാബിനോട് സമനില വഴങ്ങിയാണ് കര്‍ണാടക വരുന്നത്. കര്‍ണാടകയ്‌ക്കെതിരായ മത്സരത്തില്‍ കേരളത്തിന്റെ സാധ്യതകള്‍ വിലയിരുത്തുകയാണ് മാതൃഭൂമി ലേഖകന്‍ അനീഷ് പി. നായര്‍.