സാലറി കട്ട് ഓര്‍ഡിനന്‍സ്: പ്രതിപക്ഷ സംഘടനകളുടെ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

സാലറി കട്ട് ഓര്‍ഡിനന്‍സ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ ജീവനക്കാരുടെ പ്രതിപക്ഷ സംഘടനകള്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ദുരന്ത നിവാരണ നിയമത്തില്‍ ഭേദഗതി കൊണ്ടുവന്ന് ഓര്‍ഡിനന്‍സ് ഇറക്കാന്‍ സര്‍ക്കാരിന് അധികാരം ഇല്ലെന്നാണ് ഹര്‍ജിയിലെ പ്രധാന വാദം.

സാലറി കട്ട് ഓര്‍ഡിനന്‍സ് നിയമവിരുദ്ധമാണെന്നാണ് പ്രതിപക്ഷ കക്ഷികളുടെ പ്രധാനവാദം. ദുരന്തനിവാരണ നിയമം പാര്‍ലമെന്റിന്റെ പ്രത്യേക അധികാരം ഉപയോഗിച്ച് പാസാക്കിയതാണ്. ഇതില്‍ ഭേദഗതികള്‍ കൊണ്ട് വരാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക് അവകാശമില്ലെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു

Content Highlights: