ശബരിമല സ്വർണക്കൊള്ള: പ്രതികളുടെ വീട്ടിൽ ഇ.ഡി റെയ്ഡ്; പോറ്റിയുടെ സഹോദരിയുടെ വീട്ടിലും എത്തി
ശബരിമല സ്വർണക്കൊള്ള കേസിൽ പ്രതികളായ മുൻ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ മുരാരി ബാബു, മുൻ തിരുവാഭരണം കമ്മിഷണർ കെ.എസ്. ബൈജു, ഉണ്ണികൃഷ്ണൻ പോറ്റി എന്നിവരുടെ വീട്ടിൽ ഇ.ഡി റെയ്ഡ്.
മുരാരിബാബുവിന്റെ ചങ്ങനാശ്ശേരി പെരുന്നയിലെ വീട്ടിൽ രാവിലെ 7.34 ന് തുടങ്ങിയ പരിശോധന ഇപ്പോഴും തുടരുകയാണ്. കഴിഞ്ഞ ഒക്ടോബറിലാണ് മുരാരി ബാബുവിനെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. 2019ൽ ദ്വാരപാലക ശിൽപ്പത്തിലെ സ്വർണപ്പാളികൾ ചെമ്പ് എന്ന് രേഖപ്പെടുത്തിയത് മുരാരി ബാബുവാണ്. ഇയാളുടെ ആഡംബര വീട് നിർമാണം ഉൾപ്പെടെ സംശയ നിഴലിലാണ്.
മുൻ തിരുവാഭരണം കമ്മിഷണർ കെ.എസ് ബൈജുവിന്റെ പാങ്ങപ്പാറ ഫ്‌ളാറ്റിലാണ് ഇ.ഡി എത്തിയത്. ഉണ്ണികൃഷ്ണൻ പോറ്റിയുടെ സഹോദരിയുടെ വീട്ടിലും ഇ.ഡി പരിശോധന നടത്തി